1

പിഎംഎവൈ 2021 എല്ലാവർക്കും വീട് ഇപ്പോൾ അപേക്ഷിക്കാം

      എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വീട് വയ്ക്കുന്നതിന് വേണ്ടി ധനസഹായം നൽകുന്നുണ്ട്. പാവപ്പെട്ട ആളുകൾക്ക് ഭവനവായ്പാ ഇളവുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതി വഴി ലഭ്യമാകുന്നു. ഏഴു വർഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത്. ഭർത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങിയ കുടുംബത്തിനാണ് ഈ പദ്ധതിയിലെ അംഗങ്ങൾ ആവാൻ യോഗ്യത ഉള്ളത്. ഈ പദ്ധതി പ്രകാരം അവർക്ക് വേറൊരു വീട് രാജ്യത്തെങ്ങും ഉണ്ടാകാൻ പാടില്ല.  650 സ്ക്വയർ ഫീറ്റ് ഉള്ള വീടുകൾ ആണ് പണി കഴിപ്പിക്കുന്നത്. ഈ പദ്ധതി പ്രകാരം നമുക്ക് ലഭ്യമാകുന്നത് നാല് ലക്ഷം രൂപയാണ്. ഈ നാല് ലക്ഷം രൂപയും കൊണ്ട് ഒരിക്കലും ഒരു വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിയില്ല. ഈ ഒരു പദ്ധതി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. നാലു വ്യത്യസ്തങ്ങളായ ഘടകങ്ങൾ ചേർത്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ ക്രെഡിറ്റ് ലിങ്ക് ചെയ്ത സബ്സിഡി സ്കീം ഓഫറും ലഭ്യമാക്കുന്നുണ്ട്. ഇടത്തരം വരുമാന മുള്ളവർക്കുവേണ്ടി വീട് നിർമ്മിക്കു ന്നതിന് ഹൗസിംഗ് ലോണിൽ പലിശ സബ്സിഡി നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, കുറഞ്ഞ വരുമാനമുള്ളവർ എന്നിവർക്ക് വീടിന്റെ നിർമ്മാണം അക്വിസിഷൻ ഇവയ്ക്കായി പലിശ സബ്ഡിഡി നൽകും.

       പുതിയതായി വീട് നിർമ്മിക്കുന്നതിനും, മുറികൾ പണിയുന്നതിനും,അടുക്കള, ടോയ്ലറ്റ് എന്നിവ ചേർക്കുന്നതിനു മായി ഹോം ലോൺ ക്രെഡിറ്റ് ലിങ്ക് സബ്സിഡി ലഭ്യമാകുന്നുണ്ട്. ഈ പദ്ധതിയിൽ പ്രകാരം വീട് നൽകുന്നതിന് കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. ആറ് ലക്ഷം രൂപ വരെയുള്ള ഹൗസിംഗ് ലോണുകൾക്കാണ് പലിശ സബ്സിഡി ലഭിക്കുന്നത്. 6.50 ശതമാനമാണ് പലിശ സബ്സിഡി ലഭ്യമാക്കുന്നത്. 20 വർഷമാണ് പരമാവധി ലോൺ കാലയളവ്. വരുമാനത്തിന് അനുസരിച്ച്  സബ്സിഡി തുകക്ക് വ്യത്യാസമുണ്ടാകും. മുതിർന്ന പൗരന്മാർക്ക് താമസസ്ഥലം അനുവദിക്കുമ്പോൾ മുൻഗണന നൽകും. പ്രധാനമായി നാല് വ്യത്യസ്ത ഘടകങ്ങൾ ആണ് ഇതിലുള്ളത്. ചേരി വികസനം എന്നുള്ള പദ്ധതിയിൽ 300 ആളുകൾ താമസിക്കുന്ന ചേരിയിൽ ഉള്ളവർക്ക് വീട് നിർമ്മിച്ചു നൽകുന്നു. ക്രെഡിറ്റ് ലിങ്ക് സബ്സിഡി എന്നുള്ള പദ്ധതിയിൽ കുറഞ്ഞ വരുമാനം ഉള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്കും ഭവനം നിർമ്മിക്കുന്നതിനു വേണ്ടി ബാങ്കിൽ നിന്ന് ആറു ലക്ഷം രൂപവരെ 6.5%  പലിശയിൽ വായ്പയായി നൽകുന്നു. അഫോർ ഡബിൾ ഹൗസിംഗ് സ്കീം എന്നുള്ള പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ വീടുകൾ ലഭ്യമാക്കി അത് വാങ്ങുന്നതിനുള്ള പദ്ധതി. വ്യക്തിഗത  ഭവന നിർമ്മാണത്തിനുള്ള ധനസഹായത്തിൽ സ്വന്തമായി സ്ഥലമുള്ള ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിന് ധനസഹായം നൽകുന്നു.

         ഈ പദ്ധതിയിൽ അപേക്ഷിക്കുന്ന ഒരു അംഗവും ഗവൺമെന്റിന്റെ ഭവനനിർമ്മാണ സംരംഭങ്ങളിൽ മുൻപ് തെരഞ്ഞെടുക്കപ്പെട്ടവർ ആകരുത്. ഈ പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് ഒരു പുതിയ വീട് വാങ്ങാനോ നിർമ്മിക്കാനോ മാത്രമേ സാധിക്കുകയുള്ളൂ. ഈ പദ്ധതിയുടെ മുഴുവൻ പ്രക്രിയയും ഇപ്പോൾ ഓൺലൈനിൽ ആണ്. വിധവകൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകുന്നുണ്ട്. അർബൻ ഗ്രാമീണ എന്നിങ്ങനെ രണ്ടു തരം ആവാസ് യോജന പദ്ധതി കൾ ആണുള്ളത്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത് പാൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പ്രോപ്പർട്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,ഫോട്ടോ എന്നിവയാകണം. പ്രധാനമന്ത്രിയെ ആവാസയോജന ഔദ്യോഗിക വെബ്സൈറ്റ് വഴി നമുക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ യോഗ്യത അനുസരിച്ച് ചേരിനിവാസികൾക്ക് ആനുകൂല്യങ്ങളും തിരഞ്ഞെടുക്കാം. 12 അക്ക ആധാർ നമ്പർ പൂരിപ്പിക്കാം. നമ്മുടെ എല്ലാ ഡീറ്റെയിൽസും നൽകിയതിനുശേഷം അപേക്ഷ സമർപ്പിക്കാം. അതിനുശേഷം അതിൽ വരുന്ന രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. സബ്സിഡിക്ക് അർഹത ഉണ്ടെങ്കിലും ഭവനവായ്പ എടുക്കുമ്പോൾ അത് പ്രയോജനപ്പെടാത്തവർക്കും അവരുടെ അഭ്യർത്ഥന സമർപ്പിക്കാം. മൊബൈൽഫോൺ വഴി നമുക്ക് അതിലേക്ക് അപേക്ഷിക്കാവു ന്നതാണ്.

         പിഎംഎ വൈ വഴി പണിത ഒരു വീട് ആണിന്ന് പരിചയപ്പെടുത്തുന്നത്.  നമുക്ക് വീടുപണിക്ക് ലഭിക്കുന്ന നാല് ലക്ഷം രൂപ ഒരു ചെറിയ സഹായം എന്ന് മാത്രം കരുതിയാൽ മതി. ബാക്കി തുക നാംതന്നെ കരുതേണ്ടതുണ്ട്. നല്ല ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് തന്നെയാണ് ഈ വീട് പണി ചെയ്യുന്നത്. കല്ലുകെട്ടി വാർക്കുന്ന തിന് 5 ലക്ഷം രൂപയോളം നമുക്ക് ചിലവാകും.  രണ്ടു ബെഡ്റൂം,ഒരു ഹാൾ,ഒരു സിറ്റൗട്ട്,ഒരു കോമൺ ബാത്റൂം, ഒരു അടുക്കള, ഒരു വർക്ക് ഏരിയ ഇവ ആണ് വീടിനു നൽകിയിരിക്കുന്നത്. 650 സ്ക്വയർ ഫീറ്റ് ആണ് ഈ വീട് പണിതിരിക്കുന്ന സ്ഥലം. ലിവിങ് ഏരിയയിൽ ആയി  ഒരു സ്റ്റെയർകെയ്സ് കൂടി നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ലിവിങ് ഏരിയയുടെ തലം കുറച്ചു കുറയും. മുൻ വാതിലും ജനലും തേക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബാക്കിയുള്ള ജനലുകളും കഥകളും വേങ്ങ എന്ന തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വെർട്ടിക്കൽ ആയി ഒരു പർഗോള നൽകിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് നൽകിയിട്ടുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് നൽകിയിരിക്കുന്നത്. നമുക്ക് സ്റ്റോറേജ് സ്പേസ്കൾ നൽകാവുന്ന രീതിയിലാണ് അടുക്കാൻ നിർമ്മിച്ചിരിക്കുന്നത്. വർക്ക്‌ ഏരിയയിൽ ഗ്രിൽ കൊണ്ടുള്ള ഡോറും മറ്റും വെക്കാനാണ്  തീരുമാനിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *