പരീക്ഷണ കാലഘട്ടം.
കഴിഞ്ഞ ദിവസം നടന്നൊരു സംഭവം കുറിപ്പ് ഇങ്ങനെ
കഴിഞ്ഞ ദിവസം എൻറെ സഹോദരൻ മുഹമ്മദിൻ്റെ ഭാര്യ 29 വയസ്സുള്ള സുൾഫാനയുടെ ആദ്യ പ്രസവത്തിൽ (ഓപ്പറേഷൻ) അബ്ദുറഹ്മാൻ ഹാദി എന്ന ആൺകുട്ടിക്ക് ജന്മം നൽകി. എല്ലാവരും സന്തോഷത്തിൽ ഇരിക്കുകയാണ് .
തൊട്ടടുത്ത ദിവസം ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് കൊണ്ട് മംഗലാപുരത്തെ എ ജെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശം ലഭിച്ചു. ഷുഗർ ലെവൽ നന്നേ കുറഞും ബിപി വലിയ രീതിയിൽ ഉയരുകയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതോടെയാണ് മംഗലാപുരത്തേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചത്. മംഗലാപുരത്ത് എത്തുന്നതുവരെ എല്ലാവരെയും തിരിച്ചറിയുകയും വെള്ളം ആവശ്യപ്പെടുകയും ചെയ്തിരുന്നു . എന്നാൽ ആശുപത്രിയിലെത്തി 15 മിനിട്ട് കോണ്ട് തന്നേ വെൻറിലേറ്റർ ലേക്ക് മാറ്റേണ്ടി വന്നതോടെ എല്ലാവരും ഭയപ്പെട്ടു തുടങ്ങി. ചികിത്സ ആരംഭിച്ചു ഒരു മണിക്കൂറിനകം തന്നെ ഡോക്ടർമാർ അത്ര ശുഭകരമായ സൂചന നൽകിയിരുന്നില്ല. മാത്രമല്ല രക്തത്തിൽ വളരെയധികം ഇൻഫെക്ഷൻ ഉണ്ടായതോടുകൂടി വലിയൊരളവിൽ രക്തം സുൾഫാനക്ക് നൽകേണ്ടിവന്നു. മാത്രമല്ല ലോകത്ത് നൽകാവുന്ന എല്ലാ ചികിത്സയും എ ജെ ആശുപത്രി അധികൃതർ നൽകുകയും മുൻ കർണാടക മന്ത്രിയും നിലവിലെ ഉള്ളാളം എംഎൽഎയുമായ യു ടി ഖാദറിൻ്റെ അനുജൻ ഡോക്ടർ ഇഫ്തികറ് ,മാലിക് ദീനാർ ആശുപത്രി ചെയർമാൻ അൻവർ സാദത്ത് ആസ്പത്രി ഇൻചാർജ് ഡോക്ടർ ഫിയസ് എന്നിവരുടെ ഇടപെടലിലൂടെ മംഗലാപുരത്തെ മറ്റു പ്രസിദ്ധമായ ആശുപത്രിയിലെ ഡോക്ടർമാരെ എ ജെ ആശുപത്രിയിലേക്ക് എത്തിക്കുകയും ഒരു എമർജൻസി ടീം പോലെ ഇവരെല്ലാവരും പരസ്പരം ചോദിച്ചു മറിഞ്ഞും ചികിത്സ തുടർന്നു. . ഇതിനിടയിൽ അല്പനേരത്തേക്ക് ആശ്വാസം പകർന്നു ബി പി ലെവൽ ശരിയായി എന്ന് പറഞ്ഞിരുന്നെങ്കിലും അത് ഒരു 10 മിനിറ്റ് ലേക്ക് മാത്രമായി മാറുകയും വീണ്ടും ബിപി വേരിയേഷൻ വലിയ രീതിയിൽ വന്നുതുടങ്ങി.
വൈകുന്നേരത്തോടെ ഡോക്ടർമാർ ചികിത്സയിലൂടെ പ്രതികരിക്കുന്നില്ലെന്ന് വിവരം ഞങ്ങളെ അറിയിച്ചു. എല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ച ഞങ്ങൾ പ്രാർത്ഥനയിലും ആയിരുന്നു. അവസാന പ്രതീക്ഷയായി ഡോക്ടർ പറഞ്ഞത് ഹോൾ ബ്ലഡ് ചികിത്സ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ അതിനായി ബ്ലഡ് കണ്ടെത്തേണ്ടിയിരിക്കുന്നു . ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് ബി പോസിറ്റീവ് ഉണ്ടായിരുന്നത്. പ്രഷർ വേരിയേഷൻ കാരണം അദ്ദേഹത്തിൻറെ ബ്ലഡ് സ്വീകരിക്കാൻ സാധിക്കില്ലെന്ന് ബ്ലഡ് ബാങ്ക് അധികൃതർ പറഞ്ഞു. ബ്ലഡ് ബാങ്ക് ഏഴുമണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ . മാത്രമല്ല സമയം വൈകിയാൽ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ നടക്കില്ല താനും.
ഒരു ബ്ലഡ് ഡോണറെയും കണ്ടെത്താൻ സാധിക്കുന്നില്ല , നാട്ടിൽ നിന്നും എത്തുകയാണെങ്കിൽ സമയത്തിൻ്റെ പ്രതിസന്ധി മുന്നിലുണ്ട്. ഇതിനിടയിൽ നിരവധി അന്വേഷണങ്ങൾക്കൊടുവിൽ ഒരാൾ രംഗത്തുവരികയും ഒരു ഹോൾ ബ്ലഡിനു പതിനായിരം രൂപയുടെ ആവശ്യവുമാണ് ഉന്നയിച്ചത്. ചിന്തിച്ച് ഇരിക്കാനുള്ള നേരം ഇല്ലാത്തതുകൊണ്ട് അത് സമ്മതിക്കുകയും ഹോൾ ബ്ലഡ് നൽകുകയും ചെയ്തു. തുടർന്ന് വിണ്ടും ഇഫ്തികറിനെ രക്തവുമയി ബന്ധപ്പെട്ട സംഭവം അറിയിച്ചപ്പോൾ എ ജെ ഹോസ്പിറ്റലിൽ പഠിക്കുന്ന കുറച്ചു വിദ്യാർഥികളെ രക്തം നൽകാനായി അയക്കുകയും സൗജന്യമായി രക്തം ദാനം ചെയ്യുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിൻറെ ഭാര്യയായ ഡോക്ടർ അഞ്ചു ആശുപത്രിയിലെത്തി ഡോക്ടർമാരോട് എല്ലാ സംഭവവികാസങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും എല്ലാ വിവരങ്ങളും ഞങ്ങൾക്ക് പകർന്നു നൽകുകയും ചെയ്തിരുന്നു .
എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഒരു രാത്രി വെളുത്തപ്പോൾ വീണ്ടും പ്രതിസന്ധിയിലേക്ക് ഞങ്ങളെ തള്ളിവിട്ടു. രോഗി ഒന്നിനോടും പ്രതികരിക്കുന്നില്ല ഇനി അത്ഭുതങ്ങളിൽ മാത്രമാണ് പ്രതീക്ഷ എന്ന് ഡോക്ടർമാർ വിധി പറഞ്ഞപ്പോൾ വലിയ പ്രയാസമാണ് ഞങ്ങളിലൂടെ കടന്നുപോയത്. ഞങ്ങളുടെ അനിയത്തികുട്ടി ഇനി തിരിച്ചുവരില്ല?
തുടർന്ന് ഉച്ചയ്ക്ക് 1:40 ഓടുകൂടി ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി അവൾ വിടവാങ്ങി. ആശുപത്രിയിലെ സി സി യു വിഭാഗത്തിലെ ജീവനക്കാർ ഒരുപോലെ തലകുനിച്ചു സങ്കടപ്പെട്ടു പോയ കാഴ്ച. ആത്മാർഥമായി പരിശ്രമിച്ച് പരാജയപ്പെട്ടുപോയ ഡോക്ടർമാരുടെ വേദന. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആകെ പരിഭ്രമിച്ച് പോയ കുടുംബാംഗങ്ങൾ.
നൽകാൻ സാധിക്കാതെ ആലംപാടിക്ക് അടുത്തായി ഞങ്ങളുടെ ഉപ്പ ഇവർക്കായി നിർമ്മിച്ച് പൂർത്തിയാകാറായ വീട്ടിൽ ഒരു ദിവസം പോലും പോലും കഴിയാൻ സാധിക്കാതെ ഞങ്ങളുടെ അനിയത്തി കുട്ടി ഞങ്ങളുടെ കൈയിലേക്ക് അബ്ദുറഹ്മാന് ഹാദിയ ഏൽപ്പിച്ചു അല്ലാഹുവിൻറെ അരികിലേക്ക് മടങ്ങി.ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചു തൻറെ കുഞ്ഞിനെ ഒന്നു താലോലിക്കാൻ പോലും സാധിക്കാതെ ഒന്നിച്ച് ഒന്ന് ഉറങ്ങാൻ പോലും സാധിക്കാതെ സന്തോഷത്തോടെ ഒരുഉമ്മ
കാസർഗോഡ് നിന്ന് പ്രസവത്തിന് ശേഷം ഇതുപോലുള്ള രണ്ട് കേസുകൾ മാത്രമാണ് എ ജെ ഹോസ്പിറ്റലിൽ എത്തിയിരുന്നത് . അതിൽ ഒരു കുട്ടിയെ ഒരു കൊല്ലം കോമോ സ്റ്റേജിൽ നില നിർത്തിയിട്ടും രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല , രണ്ടാമത്തെ ഞങ്ങൾ ആയിരുന്നു വെറും 24 മണിക്കൂർ മാത്രമേ പടച്ചതമ്പുരാൻ പരീക്ഷിച്ചിട്ടുളള. എന്നാൽ പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി ഇത്തരത്തിൽ സംഭവിച്ചതായി പലരും പറയുന്നു. എന്നാൽ കൃത്യമായ ഈ രോഗം എക്സ്പ്ലെയിൻ ചെയ്യാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. പതിനായിരത്തി നും 15000 നും ഇടയിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഇതുവരെ കൃത്യമായി തിരിച്ചറിയാനോ വിശദീകരിക്കാനോ സാധിക്കാത്ത ഒരു രോഗമാണ് ഇത്.
മരണത്തിനു തൊട്ടു മുമ്പ് സംഭവിച്ചത് ഇങ്ങനെയാണ്. രക്തം കട്ടപിടിക്കുന്ന ഒരു സ്റ്റേജ് ആണ്. ആദ്യം കിഡ്നി പ്രവർത്തനരഹിതമാകും തുടർന്ന് ശരീരത്തിലെ ഓരോ അവയവങ്ങളിലും രക്തസ്രാവം ഉണ്ടാകും. ഒടുവിൽ ഹൃദയത്തിൻറെ ഇടുപ്പ് കുറഞ്ഞു അവസാനം മരണത്തിൻ കീഴ്പ്പെടുകയും ചെയ്യും. ഇതിന് ഡോക്ടർമാർ “ഡിഐസി” എന്നാണ് പറയുന്നത്.
മാലിക് ദീനാർ ഖബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഞങ്ങളുടെ അനിയത്തിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. മാത്രമല്ല ഇതുപോലുള്ള അപരിചിതമായ രോഗത്തെ കൊണ്ടു ആരെയും പരീക്ഷിക്കരുത് എന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.
“ഗർഭം ഏഴു മാസം പിന്നിട്ടപ്പോൾ തന്നെ പ്രസവ വേദനയ്ക്ക് സമാനമായ രീതിയിൽ വേദന അനുഭവപ്പെട്ടപ്പോൾ അഞ്ചോ ആറോ പ്രാവശ്യം ഗവൺമെൻറ് ആശുപത്രി മുതൽ സ്വകാര്യ ആശുപത്രിയിൽ വരെ പോയിരുന്നു. അസഹനീയമായ വേദന എന്നാണ് പലപ്പോഴും പറയാറുള്ളത്. പക്ഷേ നിരവധി ഡോക്ടർമാർ കാണിച്ചിട്ടും ഇതിൻറെ ഉത്തരം ലഭിച്ചിരുന്നില്ല. മാത്രമല്ല രക്തത്തിൻറെ കൗണ്ടിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഇത് മാത്രമായിരുന്നു പ്രസവത്തിന് മുമ്പ് ഉണ്ടായിരുന്ന ചില പ്രയാസങ്ങൾ.”
ആർക്കെങ്കിലും എന്തെങ്കിലും രീതിയിൽ ഉപകാരപ്പെട്ടാൽ നല്ലത് എന്ന് കരുതിയാണ് ഇത്രയും കാര്യങ്ങൾ വളരെ വിശദമായി തന്നെ പറഞ്ഞത് .
ലഭ്യമാക്കാവുന്ന എല്ലാ ചികിത്സയും വളരെ ആത്മാർത്ഥതയോടെ ഞങ്ങളുടെ അനിയത്തിക്ക് നൽകിയ മാലിക് ദിനാർ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും എ ജെ ഹോസ്പിറ്റലിൽ സി സി യു വിഭാഗത്തിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോക്ടർ ഇഫ്തികറിനും മരണവിവരമറിഞ്ഞ് ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയ കൂട്ടു കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി ഇതിലൂടെ അറിയിക്കുന്നു.
പെട്ടെന്നുള്ള മരണത്തെ തൊട്ടു അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. അമീൻ
(ഇപ്പോൾ പറയാതെ ബാക്കി വച്ചത്.)
നാല് ദിവസത്തോളമാണ് ആശുപത്രിയിൽ ഇതുമായി ബന്ധപ്പെട്ട് എനിക്ക് നിൽക്കേണ്ടി വന്നിരുന്നു .
ഇതിനിടയിൽ കണ്ട ചില കാഴ്ചകൾ പറയാത്ത പോയാൽ അത് വലിയ തെറ്റായി പോകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതൊരു എഴുത്തിലൂടെ അല്ല ഒരു ഫേസ്ബുക്ക് ലൈവ് വഴി ഞാൻ വിശദീകരിക്കാം. ഇൻഷാ അള്ളാ പറ്റുമെങ്കിൽ ഇന്ന് ആറുമണിക്ക് ശേഷം നോക്കാം.
ബുർഹാൻ തളങ്കര.