നേത്രാവതി എക്സ്പ്രസ്സിലെ ടി ടി ഇ കൃഷ്ണകുമാറിനെ ആണ് സോഷ്യൽ മീഡിയ ഇന്ന് വാഴ്ത്തുന്നത്. മറ്റൊന്നും കൊണ്ടല്ല അദ്ദേഹം തന്റെ വ്യക്തിപരമായ ഇടപെടലുകൊണ്ടാണ് ഇന്ന് വ്യത്യസ്തനായിരിക്കുന്നത്. നേത്രാവതി എക്സ്പ്രസ്സ് ജൂൺ രണ്ടിന് ഓടിക്കൊണ്ടിരിക്കുമ്പോൾ അതിലെ ടി ടി ഇ ആയ കൃഷ്ണകുമാർ സ്ഥാനം മാറി ഇരുന്ന് യാത്ര ചെയ്യുന്നു ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയെ കണ്ടു. പിന്നീട് കുട്ടിയെ പറ്റി അദ്ദേഹം പറഞ്ഞത് അവളെ കണ്ടപ്പോൾ മകളെ ഓർമ വന്നു എന്നാണ്. ട്രെയിൻ യാത്രയിൽ മുൻപരിചയങ്ങളാണല്ലേ ഹം ഇല്ലാതിരുന്ന പെൺകുട്ടിക്ക് ആദ്യം ഫൈൻ ഈടാക്കുകയും എന്നാൽ പിന്നീട് അടച്ച പണം കൈയിൽ നിന്നെടുത്ത് കൊടുക്കുകയും ചെയ്ത ടി ടി ഇ കൃഷ്ണകുമാർ പാലക്കാട് സ്വദേശിയാണ്.
ജനറൽ കംപാർട്ട്മെൻ്റിൽ ടിക്കറ്റ് എടുത്തു റിസർവേഷൻ കംപാർട്മെന്റിൽ പലപ്പോഴും പലരും കയറിയിട്ടുണ്ടാകും. ടിക്കറ്റ് ചെക്കിങ്ങിനായി ടി.ടി.ഇ വരുമ്പോൾ ഇത്തരത്തിൽ മാറി കയറിയ വരെ കൈയോടെ പിടികൂടും ചെയ്യും . അങ്ങനെയുള്ള അവസരത്തിൽ ഒക്കെ തന്നെ ഫൈൻ അടച്ച് അത്തരക്കാർ രക്ഷപ്പെടുകയും ചെയ്യും. അതുപോലെ തന്നെ കഴിഞ്ഞ ജൂൺ രണ്ടിന് ഒരു പെൺകുട്ടി ജനറൽ ടിക്കറ്റെടുത്ത് നേത്രാവതി എക്സ്പ്രസിലെ റിസർവേഷൻ കംപാർട്മെൻറിൽ കയറി. പക്ഷേ അവൾക്ക് റിസർവേഷൻ കംപാർട്മെന്റും ജനറലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ട്രെയിനിൽ യാത്ര പരിചയമില്ലാത്തതായിരുന്നു കാരണം.
ടി.ടി.ഇ വന്നതോടെയാണ് ടിക്കറ്റിലുള്ള സ്ഥലത്തല്ല താൻ ഇരിക്കുന്നതെന്ന് അവൾക്ക് മനസിലായത്. ഇതോടെ ആ പെൺകുട്ടി ആകെ അങ്കലാപ്പിലായി. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയ പെൺകുട്ടിക്ക് ഫൈൻ അടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു.
അങ്ങനെ പെൺകുട്ടി പണമടച്ച് യാത്ര തുടർന്നു. പക്ഷേ അവളുടെ കൈയിൽ ആവശ്യത്തിന് പണമില്ലെന്ന് മനസിലായ ടി.ടി.ഇ കുട്ടിയോട് വിവരങ്ങൾ തിരക്കി. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം ഫൈൻ അടച്ച തുക ഉൾപ്പെടെ കുറച്ചു പണം ടി.ടി.ഇ തന്റെ പേഴ്സിൽ നിന്നെടുത്തു കുട്ടിക്ക് നൽകുകയായിരുന്നു .നേത്രാവതി എക്സ്പ്രസിലെ ഈ ഹൃദയഹാരിയായ രംഗത്തിൽ പാലക്കാട് സ്വദേശിയായ ടി.ടി.ഇ കൃഷ്ണകുമാറാണ് ഹീറോ. പെൺകുട്ടിയാകട്ടെ തിരുവനന്തപുരം സ്വദേശിയായ ഷാഹിനയും. വയനാട് പഠിക്കാനെത്തിയ ഷാഹിന തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിൻ കയറിയത്.’അവളെ കണ്ടപ്പോൾ എന്റെ മകളേയാണ് ഓർമ വന്നത്. അതുകൊണ്ട് കൈയിലുള്ള പൈസ എടുത്തുകൊടുക്കാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവളുടെ കൈയിൽ നിന്ന് വീട്ടിലെ നമ്പർ വാങ്ങി അമ്മയെ വിളിച്ചു. അവർ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ അവളെ കൂട്ടാൻ വരുമെന്ന് എനിക്ക് ഉറപ്പുനൽകി.
അതോടൊപ്പം ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്കും അവളെ മാറ്റി. ദീർഘദൂര യാത്രയിൽ കംപാർട്ട്മെന്റിൽ ഒറ്റക്കാവാതിരിക്കാൻ മുൻകരുതലായി ചെയ്തതാണ്. സ്ലീപ്പർ കംപാർട്ടുമെന്റിൽ ചാർജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് ഞാൻ ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങിയത്.’ എന്ന് കൃഷ്ണകുമാർ പറയുന്നു. തിരുവനന്തപുരം അമരവിള സ്വദേശിയായ ഷാഹിനയെന്ന പതിനഞ്ചുവയസ്സുകാരി ആദ്യമായാണ് ദീർഘദൂര യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന കൊല്ലം വരെ ട്രെയിനിൽ യാത്ര ചെയ്ത പരിചയം മാത്രമാണ് ഷാഹിനയ്ക്കുണ്ടായിരുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണ കുമാറിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. മൂത്ത മകൾ കൃപ കൃഷ്ണ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൻ വൈഭവ് കൃഷ്ണ രണ്ടാം ക്ലാസിലാണ്. ഭാര്യ വിജി വീട്ടമ്മയാണ്.
