,

വീട്ടിലെ പല്ലിയെയും പാറ്റയെയും ഉറുമ്പിനെയും ഓടിക്കാൻ ഒരു ഉഗ്രൻ വിദ്യ


പല്ലി പാറ്റ ഉറുമ്പ് എന്നിവയുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടാതെ മലയാളികൾ ഉണ്ടാവില്ല. മഴക്കാലം ആയാലും വേനൽക്കാലം ആയാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ ധാരാളം കണ്ടുവരുന്ന ഒന്നാണ്. ഇതിലേക്ക് ഒഴിവാക്കാനായി പല പല മാർഗ്ഗങ്ങൾ പരീക്ഷിച്ച് മടുത്ത വരാണ് നാമോരോരുത്തരും. എന്നാൽ നമ്മുടെ വിദ്യകളിൽ ഒന്നും വീഴാതെ വഴുതി നടക്കുകയാണ് ഇവന്മാരുടെ സ്ഥിരം പരിപാടി. അങ്ങനെ പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്ക് ആയി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
വീട്ടിൽ സുലഭമായി കണ്ടു വരുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പല്ലി, പാറ്റ എന്നിവയെ തുരത്താംഎന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചെറിയ ഒരു ബൗൾ എടുത്ത് ശേഷം അതിലേക്ക് കുറച്ച് വിക്സ് എടുക്കുകയാണ്. നമ്മൾ പനിക്കും തലവേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന വിക്സ് തന്നെയാണ് ഇതിനായി എടുക്കേണ്ടത്. അതിനുശേഷം നാം എടുത്തുവച്ച വിക്സിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം. രണ്ടിൽ ഏതായാലും ഒരു ഗുണം തന്നെയാണ് ലഭിക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഇതൊന്ന് മിക്സ് ചെയ്യുക. നാം ഉണ്ടാക്കിയ മിശ്രിതം മിക്സ് ചെയ്ത് ചെയ്ത്പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് ഒരു നാരങ്ങയുടെ പകുതി ഭാഗം മുറിച്ച് പേസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ നീര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നാരങ്ങാനീര് ഇതിന് മതിയാകും. അതിനു ശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. മിക്സ് ചെയ്യുന്നതിനായി കൈക്ക് പകരം സ്പൂൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിക്കാം. മിക്സ് ചെയ്തതിനുശേഷം നാം നിർമ്മിച്ച ഈ മിശ്രിതത്തെ മറ്റൊരു വലിയ ബൗളിലേക്ക് മാറ്റാം. അങ്ങനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഏകദേശം 500 എം എൽ ഓളം വെള്ളം ഒഴിച്ചു കൊടുക്കാം. പച്ചവെള്ളമോ ചൂടുവെള്ളമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടുവെള്ളം ആണ് ഏറ്റവും ഉചിതം.അത് ഇല്ലാത്തിടത്തോളം പച്ചവെള്ളം ഉപയോഗിക്കാവുന്നതാണ്. നാം നിർമ്മിച്ച മിശ്രിതവും നാം ചേർത്ത വെള്ളവും നന്നായി യോജിപ്പിക്കുക. മിശ്രിതവും വെള്ളവും തമ്മിൽ നന്നായി മിക്സ് ആയി എന്ന് ഉറപ്പായ ശേഷം ശേഷം നാം ഉണ്ടാക്കിയ ലൈന് യെ ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റം. ശേഷം അൽപാൽപമായി പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുക്കാം.
നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന ചെറുനാരങ്ങയും വിക്സും ബേക്കിംഗ് സോഡയും പോലുള്ള സാധാരണ സാധനങ്ങൾ ചേർത്ത് നിങ്ങൾക്കും ഇത്തരമൊരു കീടനാശിനി ഉണ്ടാക്കാവുന്നതാണ്. ഉറുമ്പ് പാറ്റ പല്ലി എന്നിവയുടെ ശല്യം പൂർണമായി അകറ്റാൻ കഴിയും എന്നതുമാത്രമല്ല മനുഷ്യന് ഹാനികരമായ വിധത്തിൽ ബാധിക്കാത്ത കീടനാശിനി വീട്ടിൽ സൂക്ഷിക്കുകയും ആവാം. ഇത്തരം പുതിയ അറിവുകൾ നിങ്ങൾ പരീക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് ഷെയർ കൂടി ചെയ്യൂ.

Leave a Reply

Your email address will not be published.