,

തേങ്ങയുടെ ചിരട്ട കളയല്ലേ.. ചിരട്ട കൊണ്ടുള്ള ഉപയോഗങ്ങൾ അറിഞ്ഞിരിക്കൂ…   

 

               സാധാരണ നമ്മുടെ വീട്ടിൽ നമ്മൾ തേങ്ങ ചിരകി അതിനുശേഷം ചിരട്ട കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇതുകൊണ്ടുള്ള ഉപകാരപ്രദമായ ചില ഉപയോഗങ്ങൾ ഉണ്ട്.                                        ചിരട്ട കൊണ്ടുള്ള ഉപയോഗങ്ങൾ നോക്കുക.  ചിരട്ട നാലായി മുറിച്ച് നമ്മൾ ബീഫ്, മട്ടൻ കറികൾ ഉണ്ടാകുമ്പോൾ അതിൽ ഇട്ട് വേവിക്കുക ആണെങ്കിൽ ഇറച്ചിയിലുള്ള കൊളസ്ട്രോൾ പോകുന്നതാണ്.                                           

      കൂടാതെ നമ്മൾ കുടിക്കുന്ന വെള്ളത്തിൽ ചിരട്ട ഇട്ട് തിളപ്പിച്ച കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയുവാനും, ഷുഗർ കുറയുവാനും നല്ലതാണ്.                                           

      ഇനിയും ചിരട്ട കത്തിച്ച് പൊടിച്ച് ഉണ്ടാക്കുന്ന ചില കാര്യങ്ങൾ നോക്കാം .                                          ഏതെങ്കിലും ഒരു പഴയ പാത്രം എടുത്ത് അതിൽ 4,5 ചിരട്ട എടുത്ത കത്തിക്കുക. അതിനുശേഷം ചിരട്ടക്കരി  മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.                                                 ഈ ചാരം റോസാചെടി മുല്ലച്ചെടി ഇവയ്ക്കൊക്കെ ഇട്ടുകൊടുക്കുക. ഇങ്ങനെ ഇട്ടു കൊടുക്കുമ്പോൾ ചെടികളിൽ  നന്നായി പൂവ് ഉണ്ടാകുന്നത് ആയിരിക്കും.                        

       കൂടാതെ തെങ്ങിനും ഇത് ഇടുന്നത് നല്ലതാണ്.                                            മറ്റൊന്ന് നമ്മൾ കത്തിച്ച് പൊടിച്ച് ചിരട്ടയുടെ കരി ഉപയോഗിച്ച് കണ്മഷി ഉണ്ടാക്കാം.  അതിനായി കുറച്ച് ചിരട്ടക്കരി എടുക്കുക അതിലേക്ക് അതിനാവശ്യമായ ആവണക്ക് എണ്ണ കുറച്ച് ഒഴിച്ച്  നന്നായി ഇളക്കുക.                  ഇങ്ങനെ കണ്മഷി ഉണ്ടാക്കാവുന്നതാണ്.                             

       മറ്റൊന്ന് നമുക്ക് ഈ ചിരട്ടക്കരി ഉപയോഗിച്ച് ചാർക്കോൾ ഉണ്ടാക്കാവുന്നതാണ്. അതായത്  കുറച്ച് ചിരട്ടക്കരി ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് തേൻ ചേർത്ത് ഇളക്കുക. ഇത് നമുടെ മുഖത്ത് പുരട്ടി 25 മിനുട്ട് വെച്ചതിനു  ശേഷം കളയുക.                                             

          ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന വൈറ്റ് ഹെഡ്സും, ബ്ലാക് ഹെഡ്സും മാറി മുഖം നന്നായി തിളങ്ങുന്നത് ആയിരിക്കും.                                            ആഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.                                       

            മറ്റൊന്ന് നമുക്ക് ഹെയർ ഡൈ ഉണ്ടാക്കാം.                                                അതായത് നീല അമേരി വെച്ചിട്ടുള്ള ഹെയർ ഡൈ.                                                           അതിനായി ഒരു പാത്രം എടുക്കുക അതിനുശേഷം അതിലേക്ക  എത്ര അളവിൽ ആണോ ഡൈ തലയിൽ തേക്കാൻ വേണ്ടത് അതേ അളവിൽ നീല അമേരിയുടെ പൗഡർ ഇടുക. അതിലേക്ക് ചിരട്ടയുടെ കരി മിക്സ് ചെയ്യുക. നീല അമേരിയും ചിരട്ടയുടെ കരിയും ഒരേ അളവിൽ വേണം ഇടുവാൻ. ഈ ഹെയർ ഡൈയ്‌ക്ക്  നല്ല കളർ ലഭിക്കുവാൻ ആണ് ചിരട്ടക്കരി ഇടുന്നത്.            

       അതിനുശേഷം കടുപ്പത്തിൽ ഉള്ള കട്ടൻചായ തണുപ്പിച്ച ഇതിലേക്ക് ഒഴിച്ച് ഇത് നന്നായി ഇളക്കി 24 മണിക്കൂർ വയ്ക്കുക. ഇത് ഒരു ഇരുമ്പ് ചട്ടിയിലോ,  ഗ്ലാസ് ബോക്സിലോ വച്ച് അടച്ച് വയ്ക്കുക.അതിനു ശേഷം തലയിൽ തേക്കുക.                                       

     കുളിക്കുന്നതിന് 2 മണിക്കൂർ മുമ്പ് വേണം ഇത് തലയിൽ തേക്കുവാൻ. തലയിലെ എണ്ണയോ കഴിഞ്ഞതിനുശേഷം ഇത് തലയിൽ പുരട്ടുക.                            മാസത്തിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യുക.                                            ഇങ്ങനെ ചെയ്യുമ്പോൾ മുടി നല്ല കറുത്ത നിറത്തിൽ ഇരിക്കുന്നതാണ്.                                      

       നമ്മൾ ഉപയോഗിക്കുന്ന തേങ്ങയുടെ ചിരട്ട ഉപയോഗിച്ച് ഉപകാരപ്രദമായ പല കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ് .                                             

Leave a Reply

Your email address will not be published. Required fields are marked *