,

എല്ലാമാസവും 3000 രൂപ അക്കൗണ്ടിൽ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി…      

 

        ശ്രം യോഗി മാൻ-ധാൻ യോജന എന്ന പദ്ധതിയിലൂടെ 3000 രൂപ മാസം അക്കൗണ്ടിലേക്ക് ലഭിക്കുന്ന പുതിയ പദ്ധതിയാണ് ഇത്.                                                   ഈ പദ്ധതിയുടെ അംഗമാകുവാൻ നമുക്ക് നമ്മുടെ സംസ്ഥാനത്തെ  ജനസേവ കേന്ദ്രങ്ങളിലൂടെ സാധിക്കും.                                                 

        ഇതിനായി നമ്മുടെ ആധാർ, ബാങ്ക് അക്കൗണ്ട് രേഖകൾ, എന്നിവ സമർപ്പിക്കേണ്ടതാണ്.                                കൂടാതെ ഒ ടി പി നമ്പർ വരുന്നതിനാൽ നമ്മുടെ രജിസ്ട്രേഡ് ഫോണും നമ്മുടെ കയ്യിൽ കരുതേണ്ടതാണ്.                                   

      അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ആളുകൾക്ക് അതായത് കർഷക തൊഴിലാളികൾ ക്കോ,  കാർഷിക മേഖലയിലുള്ളവർക്കോ, ചുമട്ടു തൊഴിലാളികൾ , വീട്ടു ജോലി ചെയ്യുന്നവർ, നിർമ്മാണ തൊഴിലാളികൾ ഇങ്ങനെ വിവിധങ്ങളായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്,അതായത് അസംഘടിത മേഖലയിൽ പരിഗണിച്ചിട്ടുള്ളതും, കൂടാതെ പിഎഫ് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്ത ആളുകൾക്കും ഈ പദ്ധതിയുടെ അംഗമാകാൻ കഴിയുന്നതാണ്.                                                

     വലിയ ബിസിനസ് നടത്തുന്നവർക്കും, പി എഫ്,   ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത് അല്ല. കൂടാതെ കേന്ദ്ര സർക്കാരിന്റെ മറ്റ് പെൻഷനുകൾ  ലഭിക്കുന്ന വർക്കും ഈ പദ്ധതി അംഗമാകാൻ കഴിയുന്നത് അല്ല.                                                    

     18 വയസ്സു മുതൽ 40 വയസ്സുവരെ പ്രായം  ഉള്ള ആളുകൾക്കാണ് ശ്രം യോഗി മാൻ -ധാൻ യോജന പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. പതിനെട്ടം വയസ്സിൽ ആണ് ഈ പദ്ധതിയിൽ അംഗമാകുന്ന എങ്കിൽ അവർ അടയ്ക്കേണ്ട മാസ തുക 55 രൂപ ആണ്.                                                  

               നമ്മൾ ഈ പദ്ധതിയിൽ  55 രൂപ അടയ്ക്കുമ്പോൾ കേന്ദ്രസർക്കാരും നമുക്കുവേണ്ടി 55 രൂപ അടയ്ക്കുന്നത് ആണ്.                                  

      29 വയസ്സിൽ ആണ് നമ്മൾ ഈ പദ്ധതിയിൽ അംഗമാകുന്നത്  എങ്കിൽ നമ്മൾ നിക്ഷേപിക്കേണ്ടത് 100 രൂപ ആണ്.നമ്മൾ 100 രൂപ നിക്ഷേപിക്കുമ്പോൾ കേന്ദ്രസർക്കാർ നമുക്ക് വേണ്ടി 100 രൂപ നിക്ഷേപിക്കുന്നതാണ്.                                  

        ഇങ്ങനെ അടയ്ക്കുമ്പോൾ അറുപത്  വയസ്സു മുതൽ 3000 രൂപ മാസം ലഭിക്കുന്നതാണ്. നാൽപതാം വയസ്സിൽ ആണ് ഈ പദ്ധതിയിൽ ചേരുന്നത് എങ്കിൽ 200 രൂപ മാസം നമ്മൾ അടയ്ക്കേണ്ടതാണ്.                                           

          നമ്മൾ 200 രൂപ മാസം അടയ്ക്കുമ്പോൾ കേന്ദ്രസർക്കാർ നമുക്ക് വേണ്ടി 200 രൂപ അടക്കുന്നതാണ്.   ഇങ്ങനെ നമുക്ക് 60 വയസ്സ് ആകുമ്പോൾ മാസം 3000 രൂപ വീതം ലഭിക്കുന്നതാണ് .  

      കൂടാതെ ഒരു കുടുംബത്തിലെ ഒരു ആൾ മാത്രമേ ഇതിൽ അംഗമായിട്ടുള്ളൂ എങ്കിൽ അപേക്ഷകൻ മരണപ്പെടുകയോ, അപേക്ഷകന് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ അവരുടെ ജീവിതപങ്കാളിക്ക് ഈ പെൻഷൻ മുൻപോട്ട് കൊണ്ടുപോകുന്നത് സാധിക്കുന്നത് ആണ്.       

      ഈ പദ്ധതിയിൽ അംഗമായി പത്തു വർഷത്തിനു മുമ്പ്  സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി നമുക്ക് ഈ  ചെറിയ തുക അടക്കുവാൻ കഴിയുന്നില്ല എങ്കിൽ നമ്മൾ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും  മാത്രമേ നമുക്ക് ലഭിക്കുക ഉള്ളൂ.                             

      എന്നാൽ പത്തു വർഷം നമ്മൾ തുക അടച്ചാൽ നമ്മൾ നിക്ഷേപിച്ച തുകയും അതിന്  അനുസരിച്ച് കേന്ദ്രസർക്കാർ നിക്ഷേപിച്ച തുകയും,  ആകെ തുകയുടെ  പലിശയും നമുക്ക് ലഭിക്കുന്നത് ആണ്. പദ്ധതി കാലാവധി പൂർത്തിയാക്കിയാൽ മാസം 3000 രൂപ പെൻഷൻ ലഭിക്കുന്നത് ആണ്.    

       കൂടാതെ രണ്ടു പേര് ഈ പദ്ധതിയിൽ ഉണ്ടെങ്കിൽ 6000 രൂപ പെൻഷൻ ലഭിക്കുന്നത് ആണ്.  ഈ കാര്യങ്ങൾ എല്ലാവരും അറിയുക…

Leave a Reply

Your email address will not be published. Required fields are marked *