,

നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം??     

 

                            നമ്മളിൽ മിക്ക ആളുകളും നെല്ലിക്ക കഴിക്കാറുണ്ട്.നമ്മൾ കഴിക്കുന്ന നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. നെല്ലിക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നത്തിനു നെല്ലിക്ക ജ്യൂസ്‌ കൂടിയ്ക്കുന്നത്  നല്ലതാണ്.                          

       കൂടാതെ നമ്മളിൽ ഉണ്ടാവുന്ന പിത്ത കഫം ഇല്ലാതാക്കുവാൻ നെല്ലിക്കയ്ക്കു കഴിയും. നമ്മുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ നെല്ലിക്ക കഴിക്കുന്നത് കൊണ്ട് സാധിക്കും. കൂടാതെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.      മുടികൊഴിച്ചിൽ ഉള്ളവർക്ക് നെല്ലിക്ക വളരെ നല്ലതാണ്. നമ്മുടെ കാഴ്ചശക്തി വർദ്ധിക്കാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.                              

        കൂടാതെ ശ്വാസംമുട്ടൽ, ചുമ ഇങ്ങനെയുള്ളവർക്ക്  നെല്ലിക്ക കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൊളസ്ട്രോൾ, ബിപി ഇങ്ങനെയുള്ള അസുഖങ്ങൾ ഉള്ളവരും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.     നെല്ലിക്ക വളരെ ഗുണകരമായ ഒന്നാണ്. കാരണം ഇതിൽ അഞ്ചു രുചികളും അടങ്ങിയിരിക്കുന്നു. ഉപ്പു മാത്രമാണ് കുറവുള്ളത്.                          

      കൂടാതെ ഷുഗറിന് മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ അതിന്റെ ഒപ്പം രണ്ടുമൂന്ന് സ്പൂൺ നെല്ലിക്കാനീരിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലതാണ്.     പുളിച്ചുതികട്ടൽ ഉള്ളവർ നെല്ലിക്കയുടെ നീര് തേനും കൂടെ ചേർത്ത് വെറും വയറ്റിൽ കഴിക്കുക. ഇങ്ങനെ കഴിച്ചാൽ പുളിച്ചുതികട്ടൽ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് കഴിയുന്നതാണ്.      

      മുടിയുടെ വളർച്ചയ്ക്കും ഏറ്റവും നല്ലതാണ് നെല്ലിക്ക. കൂടാതെ തലയിൽ താരൻ ഉള്ളവർക്ക് നെല്ലിക്കയുടെ നീരും, വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ താരൻ മാറുകയും മുടി കൊഴിച്ചിൽ കുറയുകയും ചെയ്യുന്നതാണ്.  കൂടാതെ നെല്ലിക്കയുടെ നീര് കുട്ടികൾക്ക് കൊടുക്കുന്നത് ഏറ്റവും നല്ലതാണ് കാഴ്ചക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശ്വാസംമുട്ടൽ പോലെയുള്ള അസ്വസ്ഥത ഉണ്ടെങ്കിൽ നെല്ലിക്കയുടെ നീര് കൊടുക്കുന്നത് വളരെ നല്ലതാണ്.                                                     

     നെല്ലിക്ക എങ്ങനെ കഴിച്ചാലും അത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ പല പല പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് സാധിക്കുന്നതാണ്. നെല്ലിക്കയിൽ  അത്രയേറെ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.          അതുകൊണ്ട് എന്നും നമ്മൾ നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *