,

ഏത് രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്താണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. അരി കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ??   

 

                                       മിക്ക ആളുകളുടെയും സംശയമാണ് ഏതുതരത്തിലുള്ള ഭക്ഷണമാണ് കഴിക്കാൻ നല്ലത് എന്നുള്ളത്. അതായത് ഓട്സ് നല്ലതാണെന്ന് പറയുന്നവർ ഉണ്ട്, അരി നല്ലതാണെന്ന് പറയുന്നവർ  ഉണ്ട് , ഗോതമ്പ് കഴിക്കുന്നത് നല്ലതാണ് എന്ന് പറയുന്നവർ ഉണ്ട്.              

         അരിയെ കുറിച്ച് പറഞ്ഞാൽ തവിട് കളഞ്ഞിട്ടുള്ള വെള്ള അരി കഴിക്കുന്നത്നമ്മുടെ ആരോഗ്യത്തിന് നല്ലത് അല്ല. തവിടുള്ള അരി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിൽ വൈറ്റമിൻ ബി കോംപ്ലക്സ് അടങ്ങിയിരിക്കുന്നു, വൈറ്റമിൻ ബി സിക്സ്, വൈറ്റമിൻ B12 എന്നീ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.                                       ഷുഗർ ഉള്ള ആളുകൾ ആണെങ്കിൽ തവിടുള്ള അരി കഴിക്കുന്നതാണ് നല്ലത്. തവിട് ഇല്ലാത്ത അരി കഴിച്ചാൽ അത് ഷുഗർ ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.                            

       അതുപോലെതന്നെ ഗോതമ്പ് കഴിക്കുന്നതും നല്ലതാണ്.    മറ്റൊന്ന് പഞ്ഞിപുല്ല് കഴിക്കുന്നത് നല്ലതാണ്. ഇതിൽ അയൺ,  കാൽസ്യം ഇവ പഞ്ഞിപുല്ലിൽ അടങ്ങിയിരിക്കുന്നു.                             

                   എന്നാൽ അമിതവണ്ണമുള്ളവർ വണ്ണം കുറയ്ക്കുന്നതിന് റാഗി കഴിക്കുന്നത് നല്ലത് അല്ല. കൂടാതെ രക്ത കുറവ് ഉള്ളവർക്കും വെയിറ്റ് കൂട്ടണമെന്ന് ആഗ്രഹിക്കുന്നവർക്കും റാഗി കഴിക്കുന്നത് ഏറ്റവും നല്ലത് ആണ്.           

      കൂടാതെ നമ്മൾ ഏതു ഭക്ഷണവും അളവ് കുറച്ച് കഴിക്കുന്നതാണ് നമ്മുടെ ശരീരത്തിനു ഏറ്റവും നല്ലത്.                                                    അടുത്തതായി ഓട്സ്. ഓട്സ് കഴിക്കുന്നത് നല്ലതാണ് എന്നാൽ കഴിക്കുന്ന ഓട്സ് നല്ലതാണോ എന്ന് മനസ്സിലാക്കി വേണം കഴിക്കുവാൻ. സ്റ്റീൽ കട്ട് ഓട്സ് ആണ് കഴിക്കുവാൻ നല്ലത് അതിലാണ് പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്.നമ്മൾ കഴിക്കുന്ന ഓട്സ് പൊടിച്ച് ആഹാരങ്ങൾ ഉണ്ടാക്കി കഴിക്കുന്നതിലും നല്ലത് പൊട്ടിക്കാതെ ഓട്സ് ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്.            അല്ലാതെ ഓട്സ് കഴിച്ചാൽ അരിയും ഗോതമ്പും കഴിക്കുന്നത് പോലെ തന്നെയാണ് ഓട്സും കഴിക്കുന്നത്. പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും തന്നെ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നില്ല.    

       വെള്ള അരി കഴിക്കുന്നതിലും  നല്ലത് കുത്തരി  കഴിക്കുന്നതാണ്. രക്ത കുറവ്, ക്ഷീണം എന്നിവയൊക്കെ ഉള്ളവർ ആണെങ്കിൽ റാഗി  കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടാതെ നമ്മൾ ഗോതമ്പ്  കഴിക്കുന്നവർ ആണെങ്കിൽ അലർജിയുണ്ടോ എന്ന് മനസ്സിലാക്കണം. അതായത് ഗോതമ്പ് കഴിച്ചതിന് ശേഷം വയറുവേദന അനുഭവപ്പെടുക, വയറു കമ്പിച്ച വരുക,നമ്മുടെ ശരീരത്തിന് അലർജി ഉണ്ടാവുക. ഇങ്ങനെ ഗോതമ്പ് കഴിക്കുന്നതുകൊണ്ട് അലർജിയുണ്ടോ എന്ന് മനസ്സിലാക്കി വേണം ഗോതമ്പ് കഴിക്കുവാൻ. 

       ഓട്സ് ആണെങ്കിൽ നമ്മുടെ ഷുഗർ കുറയുവാനും വെയിറ്റ് കുറയുവാനും സഹായിക്കുമെങ്കിലും സ്റ്റീൽ കട്ട് ഓട്സ് കഴിക്കുന്നതാണ് നല്ലത്.സാധാരണ ഓട്സ് ആണെങ്കിൽ അത്  പൊടിക്കാതെ മുഴുവനായി പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് ഇൻടോളറൻസ് ഉള്ള ആളാണെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും അതിന്റെ പ്രയാസം ശരീരത്തിൽ ഉണ്ടാവും. 

         ഇപ്പോൾ ഫൈബ്രോയ്ഡ് ഉള്ളവർക്കും ഓവറി സിസ്റ്റ് ഉള്ളവർക്കും ഗ്ളൂക്കോസ് ഇൻടോളറൻസ് ഉണ്ടായിരിക്കും. ഗ്ലൂക്കോസ് ഇൻടോളറൻസ് മൂലം തൈറോയ്ഡ്, ഫാറ്റി ലിവർ, കൊളസ്ട്രോൾ, ഷുഗർ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.  ഇങ്ങനെ ഉള്ളവർ അരി,ഗോതമ്പ്,റാഗി ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ് എങ്കിലും അവയുടെ അളവ് കുറച്ച് മാത്രം കഴിക്കുക…

Leave a Reply

Your email address will not be published. Required fields are marked *