,

നമ്മൾ ഉപയോഗിക്കുന്ന എണ്ണകളുടെ ഗുണങ്ങളും ദോഷങ്ങളും.. എണ്ണകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്..          നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…      

                                 ആദ്യമായി നമ്മൾ ഉപയോഗിക്കുന്ന ആവണക്ക് എണ്ണ. ആവണക്ക് എണ്ണ വളരെ തണുപ്പുള്ള എണ്ണയാണ്. ഈ എണ്ണയ്ക്ക്  ഒരു മധുരരസം ഉണ്ട്. ഈ എണ്ണ ദഹനത്തിന് കുറച്ച് ബുദ്ധിമുട്ടുള്ള ഒരു എണ്ണ ആണ്.                കൂടാതെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ മലബന്ധം ഉള്ളവർക്കും ഈ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.                 

      അടുത്തതായി എള്ളെണ്ണ.എള്ളെണ്ണ നമ്മുടെ ശരീരത്തിൽ ചെല്ലുമ്പോൾ തണുപ്പാണ്. നമ്മൾ കഴിക്കുന്നതിനും, പുറമേ നമ്മുടെ ശരീരത്തിൽ പുരട്ടുന്നതും ഉപയോഗിക്കുന്നു.                             

     എള്ളെണ്ണ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.                                                              ഈ എണ്ണ നമ്മൾ കഴിക്കുമ്പോൾ നമ്മുടെ കഫത്തെ കൂട്ടുന്നു.  കൂടാതെ മൂത്രതടസ്സം ഉള്ളവരാണെങ്കിൽ എണ്ണ ഉപയോഗിക്കുമ്പോൾ മൂത്രതടസ്സം കൂടുന്നു. മറ്റൊന്ന് ഒരുപാട് നാളുകളായി മലബന്ധം ഉള്ളവരാണെങ്കിൽ എള്ള്എണ്ണ ഉപയോഗിക്കുമ്പോൾ മലബന്ധം കൂടുന്നതിനും ഇടയാകുന്നു.                                               

        എന്നാൽ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തവർക്ക് എള്ളെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഡ്രൈ സ്കിൻ ഉള്ളവർക്ക് ഈ എണ്ണ പുരട്ടുന്നത് നല്ലതാണ്. ഈ എണ്ണ നമ്മുടെ ശരീരത്തിന് ബലം വർദ്ധിപ്പിക്കുന്നു.    കൂടാതെ വിശപ്പു കൂടാനും, ബുദ്ധി വർദ്ധിക്കാനും, എള്ളെണ്ണ കഴിക്കുന്നത് നല്ലതാണ്.         

       ഇനിയും നമ്മൾ ഉപയോഗിക്കുന്ന മറ്റൊരു എണ്ണ ആണ് കടുക് എണ്ണ.  ഈ എണ്ണ ചൂടാണ്. അലർജി, ചൊറിച്ചിൽ ഇങ്ങനെയുള്ളവർക്ക് ശരീരത്തിൽ പുരട്ടുവാൻ നല്ല ഒരു എണ്ണ ആണ്. കഫത്തെ കുറയ്ക്കുന്ന ഒരു എണ്ണ ആണ്.കൂടാതെ ഈ എണ്ണ നമ്മളിലുള്ള പിത്തത്തെ കൂട്ടുന്നു.  

   

                  

       അടുത്തതായി നമ്മൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ.                                                      നമ്മുടെ ദഹനത്തിന് ഏറ്റവും നല്ല ഒരു എണ്ണ ആണ്. കൂടാതെ മുടിക്ക് ഏറ്റവും നല്ലതാണ് ഈ എണ്ണ ഉപയോഗിക്കുന്നത്.  ഒരുപാട് അസുഖമുള്ളവർക്ക് മിതമായ രീതിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.നാം നിത്യേന ഉപയോഗിക്കുന്ന ഈ എണ്ണകളെ  പറ്റി നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്.

Leave a Reply

Your email address will not be published. Required fields are marked *