,

മുടികൊഴിച്ചിൽ ഉള്ളവരാണോ?? മുടി കൊഴിച്ചിൽ എങ്ങനെ തടയാൻ കഴിയും?  മുടി കൊഴിച്ചിൽ ഉള്ളവർ ആഹാരക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?     

 

                                നമ്മളിൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.                       ഏതൊക്കെ ഭക്ഷണം കഴിച്ചാൽ മുടി വളർച്ച ഉണ്ടാകും.                                                    നമ്മൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ നമ്മൾ സാധാരണയിൽ ചെയ്യുന്നത് എണ്ണകൾ മാറ്റി,മാറ്റി ഉപയോ ഗിക്കുകയും പലതരം   ഷാമ്പുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. ഇവയൊക്കെ ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ല എങ്കിൽ ചില ഭക്ഷണസാധനങ്ങൾ നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തി നോക്കുക.                                            

         മുടികൊഴിച്ചിൽ തടയുന്നതിന് പുറമേ തേക്കുന്ന എണ്ണ കൊണ്ടും, ഷാമ്പു കൊണ്ടും കഴിയുന്നതല്ല.                                                   പുറമേ നമ്മൾ മുടിയെ കെയർ ചെയ്യുന്നതിനൊപ്പം തന്നെ അകമേ പോഷകാഹാരങ്ങൾ കഴിക്കേണ്ടത്  മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യം ആണ്.  ചെറിയ കുട്ടികൾക്ക് ആണ് മുടി കൊഴിച്ചിൽ എങ്കിൽ കാടമുട്ട കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതായിരിക്കും.                               മുതിർന്നവരിൽ ആണ് മുടികൊഴിച്ചിൽ എങ്കിൽ കോഴിമുട്ട കഴിക്കുന്നത് ഏറ്റവും നല്ലതാണ്. മുട്ടയിൽ പ്രോട്ടീനും വൈറ്റമിൻ B1 അടങ്ങിയിരിക്കുന്നു.             

         പ്രോട്ടീനും,വൈറ്റമിനും മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്.കൂടാതെ ഇലക്കറികൾ കഴിക്കുന്നത് മുടിയുടെ  വളർച്ചയ്ക്ക് ഏറ്റവും നല്ലതാണ്.                    ആദ്യമായി ചുവന്ന ചീര.  ചുവന്ന ചീര കഴിക്കുന്നത് ഏറ്റവും നല്ലതാണ്. ചുവന്ന ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻസി ഇവയൊക്കെഅടങ്ങിയിരിക്കുന്നു.               

      കൂടാതെ മുരിങ്ങഇല കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായിക്കുന്ന ഒന്നാണ്.              മുരിങ്ങ ഇലയിൽ അയൺ കൂടുതലായി അടങ്ങി യിരിക്കുന്നു. ഇതും നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ്. അടുത്തതായി മത്തഇല.  മത്തഇല കഴിച്ചാൽ മുടി വളരുവാൻ സഹായിക്കുന്നു. ഇവയൊക്കെയും  നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം കറിയായി കഴിച്ചാൽ മുടി നന്നായി വളരുവാൻ ഇത് സഹായിക്കുന്നു.                                         

            ഇത് കൂടാതെ മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കുന്നത് മുടി വളരുവാൻ നല്ലതാണ്. കാരറ്റ് സൂപ്പ ഉണ്ടാക്കി കഴിക്കുന്നതും മുടി വളർച്ചയെ സഹായിക്കുന്നു.                                  അടുത്തതായി മീൻ കഴിക്കുന്നവർ  വരാണെങ്കിൽ  ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ അയല,മത്തി, കിളിമീൻ, ചെമ്പല്ലി ഇവ കഴിക്കുന്നതാണ് മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലത്.                                                      

       അടുത്തതായി പഴവർഗ്ഗങ്ങൾ കഴിക്കുന്നത് കൊണ്ട് മുടി നന്നായി വളരുന്നതായി നമുക്ക് കാണാൻ സാധിക്കും.                             ഒന്നാമതായി പേരയ്ക്ക കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ഏറ്റവും നല്ലതാണ്.  കൂടാതെ ചെറിയ പുളിയുള്ള ബെറീസ് കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.                   

            നെല്ലിക്ക കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ്. കൂടാതെ സോയാബീൻ കറി വെച്ച് കഴിക്കുന്നതും മുടി വളരുവാൻ സഹായിക്കുന്നു.                                            എന്ത് ചെയ്തിട്ടും  മുടി കൊഴിച്ചിൽ മാറുന്നില്ല എങ്കിൽ പ്രോട്ടീനും,വൈറ്റമിനും  അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഒരുപരിധിവരെ മുടികൊഴിച്ചിൽ നിയന്ത്രിക്കുവാനും, മുടി നന്നായി വളരുവാനും ഇത് സഹായിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *