,

നമ്മുടെ കിഡ്നിയുടെ ആരോഗ്യം നിലനിർത്തുവാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ……       

 

                                           ഇന്നു ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ കിഡ്നിയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം എന്നുള്ളതിനെ പറ്റിയാണ്. അതിനായി നമ്മൾ ചെയ്യേണ്ട ഒന്നാമത്തെ കാര്യം നമ്മുടെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുവാനും,നമ്മുടെ രോഗ പരിഹാരത്തിനു വേണ്ട കാര്യങ്ങളെപ്പറ്റി നമ്മളോട് പറഞ്ഞു തരികയും ചെയ്യുന്ന ഒരു നല്ല ഡോക്ടറെ കണ്ടെത്തുക.                                       

       അടുത്തതായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ രക്തസമ്മർദ്ദവും, നമ്മുടെ രക്തത്തിലെ അമിതമായ ഗ്ലൂക്കോസിന്റെ  ലെവലും നമ്മളിൽ വൃക്കരോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം ആകുന്നു. അതിനാൽ നമ്മളിൽ  ഉണ്ടാകുന്ന ബിപിയും, പ്രമേഹവും നമ്മൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യം ആണ്. 

            അടുത്തതായി നമ്മൾ വെറുതെ ഇരിക്കാതെ വ്യായാമങ്ങൾ ചെയ്യുക. രാവിലെ നടക്കാൻ പോവുകയോ, കളികളിൽ ഏർപ്പെടുകയോ ഇങ്ങനെയുള്ള വ്യായാമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം ആണ്.                                

     അടുത്തതായി അമിതമായ വണ്ണം വൃക്ക രോഗം ഉള്ളവർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അതിനാൽ നമ്മളിൽ ഉണ്ടാകുന്ന അമിതഭാരം നിയന്ത്രിക്കുക.               

        മറ്റൊന്നാണ് നമ്മളിൽ ഉണ്ടാവുന്ന മാനസികമായ സമ്മർദ്ദം. വൃക്കരോഗം ഉള്ള പല ആളുകൾക്കും വല്ലാത്ത ഭയം ഉണ്ടാകുന്നു. ഈ ഭയം വൃക്ക രോഗം കൂടുന്നതിന് കാരണമാകുന്നു.             

      അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ടത് ആഹാരകാര്യങ്ങൾ ആണ്. പാല്, പാൽഉൽപ്പന്നങ്ങൾ, ശീതളപാനീയങ്ങൾ, മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ ഇങ്ങനെയുള്ള ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്.                                        

      ഇനിയും നമുക്ക് കിഡ്നിയുടെ ശുദ്ധീകരണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.                                                        കിഡ്നി ഒരു പ്രധാനപ്പെട്ട അവയവമാണ്. നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ ശുദ്ധീകരണത്തിന് ഒരു പ്രധാനപ്പെട്ട പങ്ക് കിഡ്നി വഹിക്കുന്നു. അതുകൊണ്ട് കിഡ്നിയുടെ ശുദ്ധീകരണം അത്യാവശ്യം ഉള്ള ഒരു കാര്യമാണ്. 

      നമ്മുടെ ആഹാരത്തിൽ എത്രമാത്രം ഇഞ്ചി നമുക്ക് ഉപയോഗിക്കാൻ സാധിക്കുമോ അത്രയും ഇഞ്ചി ഉപയോഗിക്കുക.കിഡ്നിയുടെ ശുദ്ധീകരണത്തിന് ഇഞ്ചി ഏറ്റവും നല്ല ഒരു കാര്യമാണ്. നമ്മുടെ ആഹാരത്തിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ ഇഞ്ചി ചതച്ചിട്ട വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുക. നമ്മൾ  കഴിക്കുന്ന മാംസാഹാരം ദഹിക്കുവാൻ ഇഞ്ചിക്ക് സാധിക്കും. 

       അടുത്തതായി ചെറുനാരങ്ങ ഉപയോഗിക്കുക. ചെറുനാരങ്ങയുടെ നീരിനേക്കാൾ ചെറുനാരങ്ങയുടെ തൊലിയിലാണ് പോഷകങ്ങൾ കൂടുതൽ അടങ്ങിയിരിക്കുന്നത്. ഇതും കിഡ്നിയുടെ ശുദ്ധീകരണത്തിനു സഹായിക്കുന്നു.

     മറ്റൊന്നാണ് തണ്ണിമത്തൻന്റെ കുരു.  തണ്ണിമത്തന്റെ  കുരു രണ്ട് സ്പൂൺ ചതച്ചിട്ട് രണ്ട് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് കിഡ്നി രോഗികൾക്ക് വളരെ നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഇത് കിഡ്നിയുടെ ശുദ്ധീകരണത്തിന് ഏറ്റവും നല്ലതാണ്. മറ്റൊന്നാണ് ചോളത്തിന്റെ നാര്. ഒരുപിടി ചോളത്തിന്റെ പുറത്തുള്ള നാര് ചതച്ചിട്ട് രണ്ട് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കുടിക്കുക ഇതും കിഡ്നിയുടെ ശുദ്ധീകരണത്തിനു സഹായിക്കുന്ന ഒന്നാണ്.                    

                  മറ്റൊന്നാണ് ചുരക്ക ഇത് കിഡ്നിയുടെ ശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ്. ചുരയ്ക ജ്യൂസ് ആക്കി രാവിലെയും വൈകിട്ടും കുടിക്കുക.ഈ കാര്യങ്ങളൊക്കെ രോഗമുള്ളവർക്കും, രോഗം ഇല്ലാത്തവർക്കും ചെയ്യാവുന്നതാണ്.

      ഇനിയും കിഡ്നി രോഗം കൂടുതൽ ഉള്ളവർ ആണെങ്കിൽ അവരുടെ ഡോക്ടറെ കണ്ടതിനുശേഷം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *