,

ജനന സർട്ടിഫിക്കറ്റിലെ തെറ്റുകൾ എങ്ങനെ തിരുത്താം.  

 

                    ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ജനന സർട്ടിഫിക്കറ്റിലെ തെറ്റുകൾ എങ്ങനെ തിരുത്താം എന്നുള്ളതിനെ കുറിച്ച് ആണ്.       നമ്മുടെ ജനന സർട്ടിഫിക്കറ്റിൽ പലതരത്തിലുള്ള തെറ്റുകൾ ഉണ്ടാകാറുണ്ട്. ഈ തെറ്റുകൾ തിരുത്തുന്നതിന് അപേക്ഷകൾ കൊടുക്കേണ്ടത് നമ്മുടെ ജനന സർട്ടിഫിക്കറ്റ നൽകിയ പഞ്ചായത്ത്, മുൻസിപ്പാലിറ്റി,   കോർപ്പറേഷൻ എവിടെ നിന്നാണോ അവിടെയാണ് നമ്മൾ അപേക്ഷ കൊടുക്കേണ്ടത്.  

                                       ഇതിൽ പ്രധാനമായ മറ്റൊരു കാര്യം നമുക്ക് ജനന സർട്ടിഫിക്കറ്റ് ഒരു പ്രാവശ്യം മാത്രമേ തിരുത്തുവാൻ കഴിയുകയുള്ളൂ. നമ്മുടെ ജനന സർട്ടിഫിക്കറ്റിൽ  എന്തൊക്കെ തെറ്റുകൾ ഉണ്ടെങ്കിലും അതെല്ലാം കൂടെ ഒരുമിച്ച് തിരുത്തുക.                                           

എന്തെല്ലാം കാര്യങ്ങളാണ് ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ നമ്മൾ ചെയ്യേണ്ടത്.                                               

    ആദ്യമായി നമ്മൾ അപേക്ഷ  ഫോം പൂരിപ്പിക്കുക. 18 വയസ്സിനു മുകളിലുള്ളവർ ആണ് അപേക്ഷ കൊടുക്കുന്നതെങ്കിൽ അവരുടെ സ്വന്തം പേരിലും, 18 വയസ്സിനു താഴെയുള്ളവരാണ് അപേക്ഷ കൊടുക്കുന്നത് എങ്കിൽ അവരുടെ രക്ഷിതാക്കളുടെ പേരിലും (പിതാവിന്റെ,  മാതാവിന്റെ പേര്)  അപേക്ഷ കൊടുക്കേണ്ടതാണ്. നമുക്ക് അപേക്ഷ കൊടുക്കാനുള്ള ഫോം പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ,  കോർപ്പറേഷൻലോ എവിടെയാണോ നമ്മുടെ അപേക്ഷ കൊടുക്കുന്നത് അവിടുത്തെ ഫ്രണ്ട് ഓഫീസിൽ രണ്ട് രൂപ കൊടുത്താൽ ലഭിക്കുന്നതാണ്.

     അപേക്ഷയുടെ കൂടെ 5 രൂപ വിലയുള്ള കോർട്ട് ഫീസ് സ്റ്റാമ്പ് സമർപ്പിക്കേണ്ടതാണ്. അതിനുശേഷം സ്കൂളിൽ പോകുന്ന കുട്ടികളാണ് അപേക്ഷ കൊടുക്കുന്നതെങ്കിൽ  സ്കൂൾ പ്രവേശനത്തിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി കൊടുക്കേണ്ടതാണ്. പത്താം ക്ലാസ് കഴിഞ്ഞവർ ആണ് അപേക്ഷ കൊടുക്കുന്നതെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതാണ്. കൂടാതെ 18 വയസ്സ് കഴിഞ്ഞവർ ആണ് അപേക്ഷിക്കുന്നത് എങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.

     കൂടാതെ രക്ഷിതാക്കളുടെ അഫിഡവിറ്റ് ആവശ്യമാണ്. സ്കൂളിൽ പോകാൻ തുടങ്ങിയതിനുശേഷമാണ് അപേക്ഷ സമർപ്പിക്കുന്നത് എങ്കിൽ രക്ഷിതാക്കളുടെ അഫിഡവിറ്റ് 100 രൂപ വിലയുള്ള മുദ്ര പേപ്പറിൽ സമർപ്പിക്കേണ്ടതാണ്. സ്കൂളിൽ പോകാത്ത ചെറിയ കുട്ടികൾക്ക് ആണെങ്കിൽ വെള്ളപേപ്പറിൽ അഫിഡവിറ്റ് നൽകിയാൽ മതി.

     നമ്മൾ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അപേക്ഷി ക്കുമ്പോൾ നമ്മുടെ കയ്യിലുള്ള ജനനസർട്ടിഫിക്കറ്റ് കൊടുക്കണം. നമ്മുടെ ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെ ട്ടെങ്കിൽ നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്ന നോട്ടറി അഫിഡവിറ്റ് നൽകേണ്ടതാണ്. ഈ നോട്ടറി അഫിഡ വിറ്റിൽ നമ്മൾ പറയേണ്ടത് നമ്മുടെ നഷ്ടപ്പെട്ട ജനന സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടിയാൽ ഉടൻതന്നെ തിരിച്ചു നൽകാം എന്നതാണ്.

     ഈ നോട്ടറി സർട്ടിഫിക്കറ്റ് വേണോ വേണ്ടയോ എന്ന് അന്വേഷിച്ചതിനു ശേഷം മാത്രം സമർപ്പിച്ചാൽ മതി. ഇതു കൂടാതെ അപേക്ഷയോടൊപ്പം 50 രൂപ ഫീസ് നൽകണം. കൂടാതെ രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളും നൽകേണ്ടതാണ്. നമ്മുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തു ന്നതിന് ഇത്രയും കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *