,

ചുമയും, ശ്വാസം മുട്ടലും എങ്ങനെ മാറ്റിയെടുക്കാം?          ചുമയും ശ്വാസംമുട്ടലും മാറ്റിയെടുക്കാനുള്ള പരിഹാരമാർഗങ്ങൾ എന്തൊക്കെ? 

               എങ്ങനെ ഉള്ളവർക്കാണ് ചുമ, ശ്വാസംമുട്ടൽ സാധാരണയായുണ്ടാകുന്നത്  എന്നു നമുക്ക് നോക്കാം.                                            തുടർച്ചയായുള്ള നെഞ്ചെരിച്ചിൽ പോലെയുള്ള അസ്വസ്ഥത ഉള്ളവർക്ക്, അത് മൂലം ഗ്യാസ്ട്രൈറ്റിസ് ഉള്ളവർക്ക്,ഇങ്ങനെയുള്ളവർക്ക് ചുമ ഉണ്ടാകാറുണ്ട്.                                                         മറ്റൊന്ന് എന്തെങ്കിലും ഇൻഫെക്ഷൻ ഉള്ളവർ ആണെങ്കിൽ അവർക്ക് ചുമ ഉണ്ടാകാറുണ്ട്. അതായത് വൈറൽപനി പോലെയുള്ള ഇൻഫെക്ഷൻ ഉള്ളവർക്ക് ചുമ ഉണ്ടാകാറുണ്ട്.                                         

    കൂടാതെ മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ചുമ ഉണ്ടാകാറുണ്ട്. ഇങ്ങനെ നമ്മുടെ ചുമ വിട്ടുമാറുന്നില്ല എങ്കിൽ നമ്മൾ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.  ഇപ്പോൾ നമുക്ക് കാലാവസ്ഥകൾ മാറുമ്പോൾ ഉണ്ടാകുന്ന ചുമ സാധാരണ രീതിയിലുള്ള ചുമ ആയിരിക്കും. ഇങ്ങനെ ഉണ്ടാകുന്ന ചുമ തുടക്കത്തിൽതന്നെ ചികിത്സിച്ചില്ലെങ്കിൽ  ശാസംമുട്ടൽ അതായത് ആസ്തമ പോലെയുള്ള അസുഖങ്ങൾക്ക് ഇത് കാരണമാകും.                   

           ഇത്  തുടക്കത്തിൽ ഡ്രൈ ആയിട്ടുള്ള കഫം ആയിരിക്കും.ഇത് തുടക്കത്തിലെ ടെസ്റ്റ്  ചെയ്തു ചികിത്സിച്ചില്ലെങ്കിൽ ഈ ചുമ കൂടികൂടി ശ്വാസംമുട്ടൽ ആസ്തമ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു. വിട്ടുമാറാതെ ചുമ നിന്നാൽ നമ്മുടെ ശ്വാസകോശത്തിന്റെ  ഉള്ളിൽ അത് പ്രശ്നങ്ങൾ ഉണ്ടാകുന്നു.                                    

        മറ്റ് ചില കാരണങ്ങൾ കൊണ്ടും ചുമ ഉണ്ടാവുന്നു . ഇങ്ങനെ ഉണ്ടാകുന്ന ചുമ പെട്ടെന്നു തന്നെ ശ്വാസംമുട്ടൽ ഉണ്ടാകാൻ കാരണമാകുന്നു.  അതായത് പുകവലി ഉള്ള ആളുകളിൽ ചുമ ഉണ്ടായിട്ട് അത് ശ്വാസംമുട്ടൽ ഉണ്ടാകുന്നു. കൂടാതെ അടുക്കളയിലെ പുക അടിച്ച് സ്ത്രീകളിൽ ചുമയും ശ്വാസംമുട്ടലും ഉണ്ടാകുന്നു.             കൂടാതെ മറ്റ് ഇന്ഫക്ഷന്സ് ഉണ്ടായിട്ടും ചുമ ഉണ്ടാകുന്നു.  

      എന്നാൽ ചില ആളുകളിൽ ചുമ  ഇല്ലാതെ തന്നെ ശ്വാസംമുട്ടൽ ഉണ്ടാവുന്നു. ഇങ്ങനെയുള്ള ആളുകൾ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയുള്ളവർക്കു എക്സ്-റേ എടുത്തു നോക്കുകയോ , മറ്റ് ടെസ്റ്റുകൾ ചെയ്തോ ഈ രോഗിയുടെ അവസ്ഥ മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെ നോക്കി നമുക്ക് ചികിത്സ നടത്താവുന്നതാണ്.   

     

         കൂടാതെ ക്യാൻസറുകൾ വന്നാൽ അതായത് ശ്വാസകോശത്തിന് ഉള്ളിൽ മുഴകളോ അത് ക്യാൻസറുകൾ ആയാലോ കുത്തി കുത്തിയുള്ള ചുമ ഉണ്ടാകാറുണ്ട്. അത് വിട്ടുമാറാതെ നിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടെങ്കിലും തുടക്കത്തിൽ തന്നെ ഡോക്ടറെ കണ്ട് ചികിത്സിച്ചാൽ നമുക്ക് അതിന്റെ അവസ്ഥ മനസ്സിലാക്കുകയും ചികിത്സകൾ ചെയ്യുകയും ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളവർക്ക് സാധാരണ സിറ്റി സ്കാൻ ആണ് ചെയ്യുന്നത്.                                         

         ഇങ്ങനെ ചെയ്താൽ ഏതുതരം ചികിത്സയാണ് അവർക്ക് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ സാധിക്കും.                                                     കൂടാതെ ശ്വാസകോശത്തിന്റെ  ഉള്ളിൽ എന്തെങ്കിലും ഇൻഫെക്ഷനോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കുവാൻ സിറ്റി സ്കാൻ ചെയ്തിട്ടു കഴിയുന്നില്ല എങ്കിൽ ബ്രോങ്കോസ്കോപ്പി ചെയ്ത നോക്കുന്നതാണ്.

         ചില ആളുകൾക്ക്  ബ്രോങ്കോസ്കോപ്പി ചെയ്യുവാൻ കഴിയുന്നതല്ല അതായത് പ്രായമുള്ള ആളുകളിലും, ചെറുപ്രായത്തിലുള്ള കുട്ടികൾക്കും. അതുകൊണ്ട് ഇങ്ങനെയുള്ളവരുടെ  അസുഖം  മനസ്സിലാക്കാൻ വെർച്ചൽ ബ്രോങ്കോസ്കോപ്പി ചെയ്യുന്നു.   ഇതൊരു സിടി സ്കാൻ ആണ്. ഇങ്ങനെ ചെയ്യുമ്പോൾ ശ്വാസകോശത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.                 

           നമ്മളിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും നിസ്സാരമായി കാണാതെ ഡോക്ടറേ കാണുകയും തുടക്കത്തിൽ തന്നെ ചികിത്സ ചെയ്യേണ്ടതും അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *