,

നാല് സെന്റിൽ അതിമനോഹരമായ ഒരു വീട്

             വളരെ കുറഞ്ഞ ചിലവിൽ അതിമനോഹരമായ ഒരു വീട് നിർമിക്കുക എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഒരുപാട് രൂപ ലോണെടുത്ത് വളരെ വലിയ ബംഗ്ലാവുകൾ പണിയുന്നതിൽ അല്ല കാര്യം.വളരെ ചെറിയ തുക കൊണ്ട് നമുക്ക് ആവശ്യമുള്ള രീതിയിൽ ഒരു മനോഹരമായ ഭവനം പണിയുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ ഈ ലോൺ തുക അടച്ച് തീർക്കുന്നതു തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ 4 സെന്റിൽ നമുക്ക് നിർമ്മിക്കാവുന്ന അതിമനോഹരമായ ഒരു വീടിനെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

             നാല് സെന്റ് സ്ഥലത്ത് 1500 സ്ക്വയർഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചി ട്ടുള്ളത്. ഈ മനോഹരമായ വീട്ടിൽ നമുക്ക് മൂന്ന് അറ്റാച്ഡ് ബെഡ്റൂമുകൾ നമുക്ക് കാണാം. കോഴിക്കോട് ചേവരമ്പലത്തു എന്ന സ്ഥല ത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

        ഈ വീട്ടിൽ നമുക്ക് അതിമനോഹരമായ ഒരു സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് റൂം, ഓപ്പൺ കിച്ചൺ, മുകളിലുള്ള ലിവിങ് ഏരിയ. ബാൽക്കണി, വർക്ക്‌ ഏരിയ ഇവ കാണാം. സിറ്റൗട്ടിന്റെ ഇടതുവശത്തായി ക്ലാഡിങ് ടൈൽ കൊണ്ടുള്ള വർക്കിംഗ് നമുക്ക് കാണാം. എൽഇഡി ബൾബുകൾ ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ഇവയൊക്കെ ഈ വീടിനെ കൂടുതൽ മനോഹരമാക്കി തീർക്കുന്നു.

           ഫസ്റ്റ് ഫ്ലോറിൽ കോർണർ വിൻഡോ നമുക്ക് കാണാൻ സാധിക്കും. സ്റ്റെയർ കേസിനും ലിവിങ് റൂമിനും കൂടി ഒരു ചുമരാണ്  നൽകിയിരിക്കുന്നത്. വളരെ വിശാലമായ ഒരു ലിവിങ് റൂം നമുക്കവിടെ കാണാം.

          ലിവിങ് റൂമിന്റെ ഇടതുഭാഗത്തായി നമുക്ക് ഡൈനിങ് ഏരിയ കാണാൻ സാധിക്കും. ഡൈനിങ് ഏരിയയുടെയും ഓപ്പൺ കിച്ചന്റെയും ഇടയ്ക്ക് ഒരു ബ്രേക്ക് ഫാസ്റ്റ്  കൗണ്ടർ  കാണാൻ കഴിയും.

          അടുക്കളയിൽ  ഒരുപാട് സ്റ്റോറേജ് ഏരിയ നൽകിയിട്ടുണ്ട്. വളരെയധികം മനോഹരമായ രീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തി ട്ടുള്ളത്. സ്റ്റീൽ നിർമ്മിച്ചിട്ടുള്ള സ്റ്റെയർകെയ്സ് സ്റ്റാൻഡിലാണ് ഉപയോഗിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിലും നമുക്കൊരു ലിവിങ് റൂം കാണാം.

      അത്യാവശ്യം വലിപ്പമുള്ള 2 ബെഡ് റൂമുകൾ ആണ് മുകളിൽ കാണാൻ കഴിയുന്നത്.

കൂടുതൽ  വിവരങ്ങൾക്കായി  ബന്ധപ്പെടുക

സജീന്ദ്രൻ കൊമ്മേരി

9388338833

Leave a Reply

Your email address will not be published. Required fields are marked *