രണ്ടര ലക്ഷം രൂപയ്ക്ക് രണ്ടാഴ്ചകൊണ്ട് മനോഹരമായ ഒരു വീട് എങ്ങനെ നിർമിക്കാം

       ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പാർക്കുന്ന തിനുവേണ്ടി ഒരു ഭവനം അത്യന്താ പേക്ഷിതമാണ്. സ്വന്തമായി ഒരു വീട് ഇല്ലാത്ത തിന്റെ ബുദ്ധിമുട്ട് വളരെ വലുതാണ്. ഏതൊരു വ്യക്തിക്കും ഉള്ള ഒരു സ്വപ്നമാണ് മനോഹരമായ ഒരു വീട് എന്നത്.

       ഒരു വീട് നിർമ്മിച്ചതിന് ഉള്ള ലോൺ അടച്ചു തീർക്കാൻ ആണ് ഒരു മനുഷ്യന്റെ ആയുഷ്കാലം മുഴുവൻ ഉപയോഗിക്കുന്നത്. എന്നാൽ ലോൺ എടുക്കാതെ വളരെ കുറഞ്ഞ തുകയ്ക്ക് മനോഹരമായ ഒരു വീട് നമുക്ക് എങ്ങനെ നിർമ്മിക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

         ആദ്യമായി ഒരു ഭവനം പണിയുന്നതിന് ഒരു പ്ലാനിങ് അത്യാവശ്യമാണ്. നല്ല പ്ലാനിങ്ങിനോടും നല്ല ബഡ്ജറ്റിംഗിനോടും കൂടെ ഒരു വീടുപണി തുടങ്ങിയാൽ നമുക്ക് വളരെ തുച്ഛമായ തുകയ്ക്ക് തന്നെ ഒരു ഭവനത്തിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കും.

       വെറും രണ്ടര ലക്ഷം രൂപയ്ക്ക് പണിപൂർത്തി യാക്കിയ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. കുമരകത്ത് കൈപ്പഴമുട്ട് എന്ന സ്ഥലത്ത് ആണ് നമുക്ക് ഈ വീട് കാണാൻ സാധിക്കുന്നത്. രണ്ടാഴ്ച കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്.

                    ഈ വീട് നിർമ്മിക്കാൻ ഉപയോഗിച്ചി രിക്കുന്നത് വി ബോർഡ് എന്ന ഒരു മെറ്റീരിയലാണ്. ഈ വീടിന് ആകെ രണ്ടു ബെഡ്റൂമും ഒരു ഹാളും ഒരു അടുക്കളയും ഒരു ബാത്ത്റൂമും സിറ്റ് ഔട്ടും വർക്ക്‌ ഏരിയയും ആണ് ഉള്ളത്.ഈ വീടിന്റെ മേൽക്കൂര സാധാരണപോലെ തന്നെയാണ് ചെയ്തിരിക്കുന്നത്.

          ഈ വീടിന് സിമന്റ്, മെറ്റൽ ഒന്നും ഉപയോഗിച്ചിട്ടില്ല. കുറഞ്ഞ പണച്ചെലവും സമയലാഭവും നമുക്ക് ഈ വീടുപണിയിൽ കൂടി ലഭിച്ചു. 15 ലക്ഷം രൂപ മുടക്കി ഒരു വീട് പണിയണം എങ്കിൽ ഏകദേശം ഏഴ് എട്ട് മാസമെങ്കിലും വേണം.എന്നാൽ ഈ മനോഹരമായ വീടു നിർമ്മിച്ചിരിക്കുന്നത് വെറും രണ്ടാഴ്ച കൊണ്ടാണ്.

          സ്ക്വയർ പൈപ്പ് ഉപയോഗിച്ചാണ് ഈ വീടിന്റെ റൂഫ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണിത്. അലൂമിനിയം ഫേബ്രിക്കേഷൻ ജനാലകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

രാജേഷ്  –   9946741587

Leave a Reply

Your email address will not be published. Required fields are marked *