കൃത്രിമമായ പുല്ലുകൾ മുറ്റത്തു പിടിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

        മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ആ വീട് മനോഹരമാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവർക്കും അവരുടെ വീടിനെ കുറിച്ച് കുറച്ച് സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.എന്നാൽ എപ്പോഴും ഒരു വീട് പണിയുമ്പോൾ നമ്മുടെ പ്രാപ്തിക്കു അനുസൃതമായ തരത്തിൽ വയ്ക്കുവാൻ ശ്രമിക്കുക.

       വീടുപണി ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്ലാനിങ്ങും ബഡ്ജറ്റിംഗ് ക്രമീകരിക്കുക. അങ്ങനെയാണെങ്കിൽ അവ നമുക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. ഒരു വീടിന്റെ അകവശം മനോഹരമാക്കുന്നതുപോലെതന്നെ പ്രാധാന്യമേറിയതാണ് മുറ്റവും. മുറ്റം ഏതെല്ലാം രീതികളിലാണ് മനോഹരമാക്കാൻ സാധിക്കുന്നതെന്ന് നാം പല വീടുകളുടെയും മുറ്റം കണ്ടു മനസ്സിലാക്കാറുണ്ട്. ഇപ്പോൾ മിക്ക വീടുകളിലെയും മുറ്റം ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് മനോഹരമാക്കിയിരിക്കുന്നത്.

 എന്നാൽ ടൈലിന് പകരം പിടിപ്പിക്കാൻ സാധിക്കുന്ന പുല്ലുകളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. കൃത്രിമമായി പുല്ലുകൾ ടൈലിന് പകരം ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നമുക്ക് ഈ മെറ്റീരിയൽ ഒരു റോൾ ആയി വാങ്ങാൻ സാധിക്കും. ഒരു റോൾ 25 മീറ്റർ ആണുള്ളത്.

 അതുപോലെ തന്നെ മുറിച്ച് നമ്മുടെ ആവശ്യ ങ്ങൾക്കനുസരിച്ച് വാങ്ങാനും സാധിക്കും. വിയറ്റ്നാമിൽ നിന്നാണ് സാധാരണയായി ഈ മെറ്റീരിയൽ ഇംപോർട്ട് ചെയ്യാറുള്ളത് എന്നാൽ ഇനിമുതൽ ഇത് ഇന്ത്യയിൽ നിന്നും നമുക്ക് ലഭിക്കും. ഇത് പച്ചപ്പുല്ലും ഉണക്ക പുല്ലും മിക്സ് ചെയ്ത രീതിയിൽ ആണുള്ളത്. അതുകൊണ്ടു തന്നെ ഈ പുല്ലിനു വളരെ ഒറിജിനാലിറ്റി ആണുള്ളത്.

 നമുക്ക് 55 mm, 35 mm ന്റെയും 25 mm ന്റെയും പുല്ലുകൾ ഇവിടെ ലഭ്യമാണ്. വെള്ള നിറത്തിലുള്ളതും നമുക്ക് ലഭിക്കും. അതുപോലെതന്നെ ഇവയിൽ  ഹോളുകൾ ഉള്ളതുകൊണ്ട് വെള്ളം താഴുകയത്തെ ചെയ്യും ഫുട്ബോൾ കോർട്ടുകളിൽ ഒക്കെ സാധാരണയായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പല്ലുകളുടെ ഷീറ്റുകളാണ്.

25 mm ന്റെ  ഷീറ്റുകൾക്ക് സ്ക്വയർഫീറ്റിന് 50 രൂപയാണ് വില വരുന്നത്.35 mm ന്റെ ഷീറ്റുകൾക്ക് സ്ക്വയർഫീറ്റിന് 65 രൂപയാണ് വില വരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

സുരഭി, അങ്കമാലി

9539080011

9400001221

Leave a Reply

Your email address will not be published. Required fields are marked *