വീടിന്റെ ഭിത്തിയിലുണ്ടാകുന്ന ഈർപ്പം എങ്ങനെ തടയാം

   മനോഹരമായ ഒരു വീട് നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്. നമ്മൾ പലരും ബാങ്കുകളിൽനിന്ന് ലോണെടുത്ത് ആയിരിക്കും ഒരു വീട് പണിയുന്നത്. ആ ലോൺ അടച്ചു തീർക്കുന്നതിനു വേണ്ടി ഒരുപാട് വർഷങ്ങൾ  ആവശ്യമായി വരുന്നു. എന്നാൽ അവയ്ക്കിടയിൽ പ്രധാനമായി വരുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തികളിൽ കണ്ടുവരുന്ന നനവ്. അത്  വളരെ  ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. മഴക്കാലം ആവുമ്പോഴേക്കും പെയിന്റ് ഇളകി വരുന്നതായി നമുക്ക് കാണാം.

      ഭിത്തിയിൽ ഈർപ്പം നിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള വരുന്നത് ചിലർ വീടിന്റെ ഭിത്തികളിൽ വോൾപേപ്പർ ഒട്ടിക്കാറുണ്ട്. എന്നാൽ ഭിത്തിയിലെ നനവു കാരണം ഈ വോൾപേപ്പർ ഇളകി വരുന്നതായി കാണാം. അത് മുറിയിൽ ഒക്കെ ഒരു സ്മെല്ല് പരത്തുന്നതിനും അതുപോലെതന്നെ ഭിത്തിയിലെ പ്ലാസ്റ്റർ, പെയിന്റ് ഒക്ക  നശിക്കുന്നതിന് ഇടയാകുന്നു. ആ ഭാഗങ്ങളിൽ തൊടുമ്പോൾ നമുക്ക് നല്ലപോലെ നനവ് അനുഭവപ്പെടാം.

     അതിനു പ്രധാനമായും ചില കാരണങ്ങളുണ്ട്. ഒന്നാമതായി റൂം ലീക്കേജ് ഉള്ള വീടുകളിൽ വെള്ളം ഭിത്തിയിൽ എത്തിയതിനു ശേഷം അവിടെ നനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. വീടുപണിക്ക് സുഷിരങ്ങൾ ഉള്ള കട്ടകൾ ഉപയോഗിക്കുന്നതും ഭിത്തി നനവിന് കാരണമാകും. ഇങ്ങനെയുള്ള ഭിത്തി നനവ് വളരെയധികം അപകടങ്ങൾ വിളിച്ചു വരുത്തുന്നത് ഭിത്തി നനവ് കാരണം ഷോപ്ക്ക് വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.

      വീടുപണിക്ക് ഇപ്പോഴും നല്ല മെറ്റീരിയൽസ് ഉപയോഗിക്കണം ക്വാളിറ്റി കുറവുള്ള മെറ്റീരിയൽസ് ഉപയോഗിക്കുന്നതും ഭിത്തി നനവിനു കാരണമാകാം . ബാത്റൂം പൈപ്പുകളുടെ നേരിയ വിടവു കാരണം ഭിത്തികളിൽ നേരിയ നനവ്  ഉണ്ടാക്കുന്നു.

     നനവുള്ള ഭിത്തി വൃത്തിയാക്കിയതിനുശേഷം ബിറ്റുമിൻ പെയിന്റ് നമുക്ക് ഉപയോഗിക്കാം അതുപോലെതന്നെ വാട്ടർപ്രൂഫിങ് ആയിട്ടുള്ള പെയിന്റിങ് ഉപയോഗിക്കാവുന്നതാണ്. ഇവയൊക്കെ നമുക്ക് താൽക്കാലികമായി ഭിത്തി നനയുന്നതിൽ നിന്ന് തടയാൻ സാധിക്കുന്നു

     സ്ഥിരമായി നമുക്ക് ഭിത്തി നനയുന്നതിൽ നിന്ന് രക്ഷപെടുന്നതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. ആദ്യമായി എന്ത് കാരണം കൊണ്ടാണ് ഭിത്തി നനവ് ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കുക.

     മേൽക്കൂരയിൽ ഉള്ള ചോർച്ച കാരണമാണ് ഭിത്തിയിൽ നാണം ഉണ്ടാകുന്നതെങ്കിൽ ആദ്യം മേൽക്കൂരയിലെ ചോർച്ച അടയ്ക്കുക. ഭിത്തിയിൽ എവിടെയെങ്കിലും ഹോളുകൾ ഉണ്ടെങ്കിൽ കണ്ടുപിടിച്ച് അടയ്ക്കുക പൈപ്പിൽ നിന്നാണ് ലീക്ക് വരുന്നതെങ്കിൽ അവ കണ്ടുപിടിച്ചു അടയ്ക്കുക.

      ഉപ്പ് അടങ്ങിയിട്ടുള്ള മണൽ ഉപയോഗിച്ചാണ് പ്ലാസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ അവ റിമൂവ് ചെയ്തതിനുശേഷം സാധാരണയായുള്ള പ്ലാസ്റ്റർ ഉപയോഗിക്കാം.

 പുറത്തു കൂടെ ഉള്ളതും അകത്തു ഉള്ളതുമായ പൈപ്പുകൾ ഘടിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ ഒന്ന് പരിശോധിക്കുക. അവിടെ ആയിരിക്കും ലീക്കേജ് വരാൻ സാധ്യതയുള്ളത്. കോൺക്രീറ്റ് ചെയ്തതിനുശേഷമാണ് കൺസീൽഡ് പ്ലംബിങ് വർക്ക് ചെയ്യാറുള്ളത്. പുറത്തേക്ക് ഒരു ലൈൻ ഇട്ടുകഴിഞ്ഞാൽ പുറത്തെ പ്ലാസ്റ്ററിംഗ് കഴിഞ്ഞതിനുശേഷമാണ് പുറത്തുള്ള പ്ലംബിങ് ചെയ്യാറുള്ളത്.

 ഞാൻ പിന്നെയും അവിടെ മെയിൻടൈൻ ചെയ്യുമ്പോൾ കോൺക്രീറ്റ്കൾ ലൂസ് ആയിട്ട് ഇരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയുണ്ടെങ്കിൽ അവർ പൊട്ടിച്ചു കളയണം. അവിടെ പൊടിയുടെ അംശമുണ്ടെങ്കിൽ വെള്ളം ഉപയോഗിച്ച് കഴുകേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം വാട്ടർപ്രൂഫിങ് ആയിട്ടുള്ള കോമ്പൗണ്ട് നാമവിടെ അടിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട്ടിൽ പല കമ്പനികളുടെ വാട്ടർപ്രൂഫിങ് മെറ്റീരിയൽസ് ലഭ്യമാണ്. കെമിക്കൽസ് മാത്രം തരുന്ന കമ്പനികളിൽനിന്ന് ഇത് വാങ്ങേണ്ടതാണ്.

      നാം ഇത് ചെയ്യുമ്പോൾ വിദഗ്ധരായവരുടെ ആരുടെയെങ്കിലും കയ്യിൽ നിന്ന് ഉപദേശം തേടിയിരിക്കണം .

Leave a Reply

Your email address will not be published. Required fields are marked *